Editors Pick
ഇന്ത്യയില് ലോഞ്ച് ചെയ്ത് ടൊയോട്ട ഗള്ാന്സ: മൈലേജ് വെളിപ്പെടുത്തി
ഡിസൈന്, ഫീച്ചറുകള്, എന്ജിന് എന്നിവയുള്പ്പെടെ മാറ്റങ്ങളോടെയാണ് പ്രീമിയം ഹാച്ച്ബാക്ക് കാറുകള് വരുന്നത്
ന്യൂഡല്ഹി | 6.99 ലക്ഷം രൂപ ആരംഭ വില വരുന്ന ടൊയോട്ട കിര്ലോസ്കര് മോട്ടോര് ഗള്ാന്സയുടെ ഫേസ്ലിഫ്റ്റ് ഇന്ത്യയില് ലോഞ്ച് ചെയ്തു. സി എന് ജി മാനുവല്, എ എം ടികളില് കിലോഗ്രാമില് 33.61 മുതല് 34.47 കിലോമീറ്റര് എന്നിങ്ങനെയാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. ഡിസൈന്, ഫീച്ചറുകള്, എന്ജിന് എന്നിവയുള്പ്പെടെ മാറ്റങ്ങളോടെയാണ് പ്രീമിയം ഹാച്ച്ബാക്ക് കാറുകള് വരുന്നത്. പുതിയ ഗള്ാന്സയില് 1.2 ലിറ്റര് ഉള്കൊള്ളുന്ന ത്രീ സിലിണ്ടര് നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള് എന്ജിനാണ് നല്കിയിരിക്കുന്നത്.
ഇതിനൊപ്പം ഫൈവ് സ്പീഡ് മാനുവല്, എ എം ടി ഗിയര്ബോക്സ് ഓപ്ഷനുകളും ലഭ്യമാണ്. ആദ്യമായി സി എന് ജിയില് ഈ വാഹനം ലഭ്യമാകുന്നു എന്നത് ശ്രദ്ധേയമാണ്. ബലേനോയ്ക്ക് ശേഷം ഈ വിഭാഗത്തില് സി എന് ജി ഓപ്ഷന് ലഭിക്കുന്ന രണ്ടാമത്തെ വാഹനമാണ് ടൊയോട്ട ഗള്ാന്സ. പെട്രോള് മാനുവല്, എ എം ടികളില് മണിക്കൂറില് 23.80 മുതല് 24.77 കിലോമീറ്റര് എന്നിങ്ങനെയാണ് പുതിയ ടൊയോട്ട ഗള്ാന്സയുടെ മൈലേജ് കമ്പനി പറയുന്നത്.
വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്, ലെവല് 2 എ ഡി എ എസ്, ആറ് എയര്ബാഗുകള്, ഐഡില് സ്റ്റാര്ട്ട് സ്റ്റോപ്പ് സിസ്റ്റം, എച് യു ഡി, 360 ഡിഗ്രി ക്യാമറ, ടി പി എം എസ്, വയര്ലെസ് ചാര്ജര്, എല് ഇ ഡി പ്രൊജക്ടര് ഹെഡ്ലാമ്പുകളും ഡി ആര് എല്ലുകളും, എല് ഇ ഡി ഫോഗ് ലൈറ്റുകള്, പുതിയ ഗ്രില്ലും ഫ്രണ്ട് ബമ്പറും, ഒമ്പത് ഇഞ്ച് ടച്ച്സ്ക്രീന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം എന്നിവയാണ് ഗള്ാന്സ ഫേസ്ലിഫ്റ്റിന്റെ പ്രധാന സവിശേഷതകള്.


