Connect with us

Health

ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, ശ്രദ്ധിച്ചു കേള്‍ക്കാം

മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനമായാണ് ആചരിക്കുന്നത്.

Published

|

Last Updated

മാര്‍ച്ച് മൂന്ന് ലോക കേള്‍വി ദിനമായാണ് ആചരിക്കുന്നത്. കേള്‍വിയെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ലോകാരോഗ്യ സംഘടന നടത്തുന്ന പ്രധാന നടപടികളില്‍ ഒന്നാണിത്. ഈ ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പ്രമേയം ‘ജീവിതകാലം മുഴുവന്‍ കേള്‍ക്കാന്‍, ശ്രദ്ധിച്ചു കേള്‍ക്കാം’ എന്നതാണ്. ബധിരതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായി 2007 ലാണ് ഈ ദിനം ആദ്യമായി ആരംഭിച്ചത്. പിന്നീട് ഇതിനെ ഇന്റര്‍നാഷണല്‍ ഇയര്‍ ഡേ എന്ന് വിളിച്ചിരുന്നു. ശേഷം 2016 ല്‍ വേള്‍ഡ് ഹിയറിംഗ് ഡേ എന്നാക്കി മാറ്റിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഈ ആചരണം ബധിര സമൂഹത്തിന് അവരുടെ പ്രതിനിധി സംഘടനകള്‍, ആരോഗ്യ സംവിധാനങ്ങള്‍, ഗവണ്‍മെന്റുകള്‍ എന്നിവയ്ക്കൊപ്പം ശ്രവണ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരമാണ്.

കേള്‍വിക്കുറവ് പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ചെവികള്‍ വൃത്തിയായി സൂക്ഷിക്കുക.
2. തീപ്പെട്ടി, പെന്‍സില്‍, ഹെയര്‍പിന്നുകള്‍ തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ ചെവിയില്‍ ഇടാതിരിക്കുക. അവ ചെവിയ്ക്കുള്ളിലെ കനാലില്‍ പരിക്കേല്‍പ്പിക്കാനുള്ള സാധ്യത കൂടുതലാണ്.
3. ചെവി വൃത്തിയാക്കാന്‍ വൃത്തിഹീനമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്യും.
4. പൊടി, വെള്ളം, മെഴുക് എന്നിവ ചെവിയില്‍ അടിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുക.
5. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാന്‍ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളില്‍ ഒഴിക്കരുത്. ചെവിയില്‍ നീര്‍വീക്കമോ ചെവിയില്‍ നിന്ന് സ്രവങ്ങളോ വന്നാല്‍ ഡോക്ടറെ കാണുക.

 

Latest