local body election 2025
തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍ 33ലെ മത്സരം സഹോദരിമാര്‍ തമ്മില്‍
നിലവിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ സി എം സല്‍മ യു ഡി ഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ എല്‍ ഡി എഫ് മുന്നണിയായ ടീം പോസിറ്റീവ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അനുജത്തി പി ഒ റസിയയാണ്.
തിരൂരങ്ങാടി | നഗരസഭയിലെ ഡിവിഷന്‍ 33ല്‍ സഹോദരിമാര്‍ തമ്മിലായിരിക്കും. നിലവിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ സി എം സല്‍മ യു ഡി ഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ എല്‍ ഡി എഫ് മുന്നണിയായ ടീം പോസിറ്റീവ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അനുജത്തി പി ഒ റസിയയാണ്.
നിലവില്‍ തിരൂരങ്ങാടി നഗരസഭയിലെ മുസ്‌ലിം ലീഗ് കൗണ്‍സിലറും മുമ്പ് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് അംഗവുമായിരുന്ന സല്‍മ തിരൂരങ്ങാടി ഗ്രാമപഞ്ചായത്തില്‍ എല്‍ ഡി എഫ് അംഗവുമായിട്ടുണ്ട്. 2010ല്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലേക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും വിജയിച്ചില്ല.
സല്‍മക്കെതിരെ മത്സരിക്കുന്ന സഹോദരി റസിയ നിലവില്‍ 32-ാം ഡിവിഷനിലെ ആശാവര്‍ക്കറാണ്. ഇരുവരെയും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം രണ്ടുപേരും കാഴ്ചയില്‍ സാമ്യരാണ്.
സി കെ നഗറിലെ പരേതനാ യ സി എം അബ്ദുല്‍ ജബ്ബാറാണ് സല്‍മയുടെ ഭര്‍ത്താവ്. ചെമ്മാട് പാറേങ്ങല്‍ മുസ്തഫയാണ് റസിയയുടെ ഭര്‍ത്താവ്.



