Connect with us

Thrikkakara by-election

തൃക്കാക്കര: ഒരു മുന്നണിയെയും പിന്തുണക്കുന്നില്ലെന്ന് ജനക്ഷേമ സഖ്യം

മനഃസാക്ഷി വോട്ട്, സമദൂരം തുടങ്ങിയ പഴകിപ്പുളിച്ച ആഹ്വാനങ്ങള്‍ നടത്തുന്നില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.

Published

|

Last Updated

കൊച്ചി | തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി20യും ഉള്‍പ്പെട്ട ജനക്ഷേമ സഖ്യം അറിയിച്ചു. സ്വതന്ത്രമായി ചിന്തിച്ച് വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നും ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക, വികസന, മുന്നേറ്റ മേഖലകളിൽ ഒരു മാറ്റവും ഈ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കാന്‍ പോകുന്നില്ലെന്നും ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ സാബും എം ജേക്കബും എ എ പി കേരള കണ്‍വീനര്‍ പി സി സിറിയക്കും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന നിലപാട് വോട്ടര്‍മാര്‍ക്ക് ഉണ്ടാകണം. അതിനുള്ള പ്രബുദ്ധത വോട്ടര്‍മാര്‍ക്കുണ്ട്. കാലാവസ്ഥ പ്രതികൂലമായാല്‍ പോലും എല്ലാവരും പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തണം. മനഃസാക്ഷി വോട്ട്, സമദൂരം തുടങ്ങിയ പഴകിപ്പുളിച്ച ആഹ്വാനങ്ങള്‍ നടത്തുന്നില്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ 14,000 വോട്ട് സമാഹരിക്കാന്‍ ട്വന്റി20ക്ക് സാധിച്ചിട്ടുണ്ടെന്ന് സാബു പറഞ്ഞു. അതേസമയം എ എ പി 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് 9,000 വോട്ടുകളും 2019ല്‍ 14,000 വോട്ടുകളും കരസ്ഥമാക്കിയിട്ടുണ്ടെന്ന് സിറിയക്ക് തോമസും അറിയിച്ചു. ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ എ എ പി നേടിയ വിജയങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എ എ പിയുടെ ജനപിന്തുണ നിലവില്‍ എത്രയോ ഇരട്ടിയായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latest