Connect with us

Death by drowning

തിരുവനന്തപുരം കല്ലാറില്‍ ഒഴുക്കില്‍ പെട്ട് പോലീസുകാരനടക്കം മൂന്ന് പേര്‍ മരിച്ചു

കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ഇറങ്ങിയത്.

Published

|

Last Updated

തിരുവനന്തപുരം | കല്ലാറിലെ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മരിച്ചു. ബീമാപള്ളി സ്വദേശികളായ സഹ്‌വാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്.

ബന്ധുക്കളായ എട്ടംഗ സംഘമാണ് ബീമാപള്ളിയില്‍ നിന്ന് കല്ലാറിലെത്തിയത്. മൂന്ന് പുരുഷന്മാരും ഒരു കുട്ടിയും സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. മരിച്ച ഫിറോസും ജവാദും സഹോദരങ്ങളാണ്. സംഘത്തിലെ പെൺകുട്ടി കയത്തിൽ വീണപ്പോൾ രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റുള്ളവർ.

സ്ഥിരം അപകടമേഖലയായ ഇവിടെ ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. കയത്തിന്റെ അപകടാവസ്ഥ മുന്നില്‍കണ്ട് സ്ഥാപിച്ച മുള്ളുവേലി പൊളിച്ചാണ് സംഘം ഇറങ്ങിയത്. മരിച്ച ഫിറോസ് എസ് എ പി ക്യാംപിലെ പോലീസുകാരനാണ്. മൃതദേഹങ്ങള്‍ വിതുര സർക്കാർ ആശുപത്രിയില്‍.

---- facebook comment plugin here -----

Latest