Connect with us

Kerala

ബാലരാമപുരത്ത് സ്‌കൂട്ടര്‍ മിനി ലോറിയില്‍ ഇടിച്ചും ബൈക്ക് മതിലില്‍ ഇടിച്ചും അപകടം; മൂന്ന് പേര്‍ മരിച്ചു

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്ക് മതിലിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം ബാലരാമപുരത്ത് സ്‌കൂട്ടര്‍ മിനി ലോറിയില്‍ ഇടിച്ചും ബൈക്ക് മതിലില്‍ ഇടിച്ചും അപകടം. രണ്ട് അപകടങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. മിനി ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ പെരുമ്പഴുതൂര്‍ സ്വദേശികളായ അഖില്‍ (22) , സാമുവല്‍ (22)എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. അഭിന്‍ (19)ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈക്ക് മതിലില്‍ ഇടിച്ച് ഒരാള്‍ മരിച്ചത്. ബൈക്ക് യാത്രികനായ മനോജ് (26) ആണ് മരിച്ചത്.

---- facebook comment plugin here -----

Latest