Connect with us

International

അമേരിക്കയില്‍ ചെറു വിമാനം തകര്‍ന്ന് വീണ് മൂന്ന് മരണം

പത്തു പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല

Published

|

Last Updated

വാഷിങ്ടണ്‍ |  അമേരിക്കയിലെ സാന്‍ ഡീയേഗോയില്‍ ചെറുവിമാനം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. മോണ്ട്‌ഗോമറി-ഗിബ്‌സ് എക്‌സിക്യൂട്ടീവ് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സെസ്‌ന 550 സ്വകാര്യ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു

വിമാനത്തിലെ ജീവനക്കാരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ പത്തു പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. അപകടത്തില്‍പ്പെട്ടവരുടെ വിശദമായ വിവരങ്ങള്‍ ലഭ്യമായിവരുന്നതേയുള്ളുവെന്ന് അസിസ്റ്റന്റ് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡാന്‍ എഡ്ഡി പറഞ്ഞു.

തകര്‍ന്ന വിമാനത്തിന്റെ ഇന്ധനത്തിനു തീപിടിച്ചതിനെത്തുടര്‍ന്നു 15 വീടുകള്‍ അഗ്‌നിക്കിരയായി. പ്രദേശത്തുള്ള ആര്‍ക്കും പരുക്കില്ല. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest