Kerala
ചിറ്റൂര്‍പുഴയുടെ നടുവില്‍ മൂന്ന് കുട്ടികള്‍ കുടുങ്ങി; രക്ഷപ്പെടുത്തി
കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേസ്ഥലത്താണ് കുട്ടികള്‍ കുടുങ്ങിയത്.

ചിറ്റൂര്‍ | ചിറ്റൂര്‍പുഴയുടെ നടുവില്‍ കുടുങ്ങിയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുടുങ്ങിയവരില്‍ ഒരു കുട്ടി തനിയെ രക്ഷപ്പെട്ട് കരക്കെത്തുകയായിരുന്നു. മറ്റ് രണ്ട് കുട്ടികളെ രക്ഷാസംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.ഏണി ഉപയോഗിച്ചാണ് കുട്ടികളെ കരയ്ക്കെത്തിച്ചത്.
ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് വെള്ളത്തില്‍ പോയി. പന്ത് തിരിച്ചെടുക്കാന്‍ വെള്ളത്തില്‍ ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.നീന്തി കരയ്‌ക്കെത്തിയ കുട്ടിയാണ് മറ്റ് രണ്ട് കുട്ടികള്‍ കുടുങ്ങിക്കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേസ്ഥലത്താണ് കുട്ടികള്‍ കുടുങ്ങിയത്.
---- facebook comment plugin here -----