Connect with us

Pathanamthitta

കരാറുകാരനെ കമ്പിവടികൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.

Published

|

Last Updated

പത്തനംതിട്ട  | സ്‌കൂളിലെ ഗ്രൗണ്ടില്‍ നിന്നും മണ്ണ് നിയമപരമായ പാസ്സോടെ നീക്കം ചെയ്യുന്നതിനിടയില്‍ കരാറുകാരനെ കമ്പവടിക്ക് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍
3 പേര്‍ അറസ്റ്റില്‍. കോന്നി ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ഷെരീഫ് ( 50) നും സുഹൃത്ത് ബിപിന്‍ കുമാറിനുമാണ് മര്‍ദ്ദനമേറ്റത്. കേസിലെ ഒന്നാം പ്രതി ഓമല്ലൂര്‍ ഐമാലി മുണ്ടപ്പള്ളി കിഴക്കേതില്‍ വീട്ടില്‍ ജിതേഷ് ( 39), രണ്ടാം പ്രതി ഓമല്ലൂര്‍ പുത്തന്‍പീടിക പറയാനാലി മടുക്കോലില്‍ ജിജോ മോന്‍ (24), അഞ്ചാം പ്രതി അങ്ങാടിക്കല്‍ മണ്ണില്‍ കിഴക്കേതില്‍ പ്പടി ചെനാത്ത് മണ്ണില്‍ വീട്ടില്‍ രാഹേഷ് (32) എന്നിവരാണ് വധശ്രമ കേസില്‍ അറസ്റ്റിലായത്. കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് എല്‍ പി സ്‌കൂള്‍ വളപ്പിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടക്കുമ്പോള്‍, ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് സംഭവം.

പരിക്കേറ്റ ഷെരീഫ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വിവരം ലഭിച്ചതനുസരിച്ച് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്നും എസ് ഐ എസ് സജീവിന്റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ലിസ്റ്റില്‍ പെട്ട ജിതേഷിനു വധശ്രമത്തിനും മര്‍ദനം ഏല്‍പ്പിച്ചതിനും മുമ്പ് പത്തനംതിട്ട സ്റ്റേഷനില്‍ ക്രിമിനല്‍ കേസ് ഉണ്ട്. ജിജോ മോനെതിരെയും മൂന്ന് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം വ്യാപകമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

 

---- facebook comment plugin here -----

Latest