Connect with us

ramnath kovind

പ്രതിഷേധ സാധ്യത; വാഹന വ്യൂഹം കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോയ അതേ നിമിഷത്തിലാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ പോലിസ് പിടികൂടിയത്

Published

|

Last Updated

കാഞ്ഞങ്ങാട് | രാഷ്ടപതി രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുന്‍കരുതലായി ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍ നേതാക്കളായ കെ ആര്‍ കാര്‍ത്തികേയന്‍, നവനീത് ചന്ദ്രന്‍ തുടങ്ങിയവരെ ഇന്ന് ഉച്ചയോടെ പെരിയ ബസ്റ്റോപ്പില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.

രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നു പോയ അതേ നിമിഷത്തിലാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളെ പോലിസ് പിടികൂടിയത്. രാഷ്ട്രപതിയുടെ വാഹനത്തിന് മുന്നില്‍ പ്രതിഷേധിക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം കാണാന്‍ പോയ തങ്ങളെ അകാരണമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു.

അതേസമയം രാഷ്ട്രപതിയുടെ ചടങ്ങില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പിയെ ക്ഷണിക്കാത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധിക്കാന്‍ സാധ്യതയുള്ളതിനാലാണ് കസ്റ്റഡിയിലെടുത്ത തെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ രാഷ്ട്രപതിക്കെതിരെ പ്രതിഷേധിക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും തങ്ങള്‍ക്ക് പ്രതിഷേധമുണ്ടായത് സര്‍വകലാശാലയോട് മാത്രമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

Latest