Connect with us

Kerala

മുങ്ങുന്നവര്‍ക്ക് പിടിവീഴും; സെക്രട്ടേറിയറ്റില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം വരുന്നു

ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും.

Published

|

Last Updated

തിരുവനന്തപുരം \  ജോലിക്കിടെ മുങ്ങുന്ന ജീവനക്കാരെ പൂട്ടാന്‍ സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം ഒരുങ്ങുന്നു.ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ജീവനക്കാര്‍ അകത്തേക്കും പുറത്തേക്കും പോകുമ്പോള്‍ അക്സസ് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിക്കണം. രണ്ടുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്. പഞ്ചിംഗ് സംവിധാനത്തിലെ പഴുതുകള്‍ മുതലെടുക്കുന്നവരെ കുരുക്കാനാണ് പുതിയ സംവിധാനം പൊതുഭരണ വകുപ്പ് ഒരുക്കുന്നത്.

ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ തന്നെ ഇരുന്ന് ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്താനാണ് പുതിയ സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനം നിലവില്‍ വരുന്നതോടെ അരമണിക്കൂറിലധികം പുറത്തു പോയാല്‍ ആ ദിവസം അവധിയായി പരിഗണിക്കും. സെക്രട്ടേറിയറ്റിലെ എല്ലാ ബ്ലോക്കുകളിലും ഓഫീസുകളിലും സംവിധാനത്തിന് കീഴിലാകുന്നതോടെ ജീവനക്കാര്‍ക്ക് ഉച്ചയൂണിന് മാത്രമെ പുറത്തിറങ്ങാനാകു. ആക്സ്സ് കണ്‍ട്രോള്‍ സംവിധാനം എത്തുന്നതോടെ സന്ദര്‍ശകര്‍ക്കും നിയന്ത്രണമുണ്ടാകും