Connect with us

Kerala

മാര്‍ച്ച് 15ന് ശേഷം പേര് ചേര്‍ത്തവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല

മാര്‍ച്ച് 23 നുള്ളില്‍ 18 വയസ്സുപൂര്‍ത്തീകരിച്ചവര്‍ക്കെല്ലാം വോട്ടവകാശം നല്‍കുമെന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനം തിരുത്തി

Published

|

Last Updated

തിരുവനന്തപുരം | മാര്‍ച്ച് 23 നുള്ളില്‍ 18 വയസ്സുപൂര്‍ത്തീകരിച്ചവര്‍ക്കെല്ലാം വോട്ടവകാശം നല്‍കുമെന്ന തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനം തിരുത്തി. മാര്‍ച്ച് 15ന് ശേഷം പേര് ചേര്‍ത്തവര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ടില്ലെന്നാണ് പുതിയ പ്രഖ്യാപനം.

പത്ത് ദിവസം മുമ്പ് വരെ ലഭിച്ച അപേക്ഷകളാണ് നിലവില്‍ പരിഗണിക്കുന്നത്. മാര്‍ച്ച് 15ന് ശേഷം ലഭിച്ച അപേക്ഷകള്‍ തെരഞ്ഞെടുപ്പിന് ശേഷമേ പരിഗണിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഒരു അപേക്ഷ കിട്ടിയാല്‍ പ്രൊസസ് ചെയ്ത് പട്ടികയില്‍ ചേര്‍ക്കാന്‍ 10 ദിവസം വരെ എടുക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. മാര്‍ച്ച് 23 വരെ അപേക്ഷ സ്വീകരിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.

മാര്‍ച്ച് 15 ന് ശേഷം വോട്ട് ചേര്‍ത്തവര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എസ് ഐ ആറിന്റെ ഭാഗമായി പലരും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തുപോയിരുന്നു. ഈ തീരുമാനം രാഷ്ട്രീയ പാര്‍ട്ടികളെ വലിയ രീതിയില്‍ ബാധിക്കും. തെരഞ്ഞെടുപ്പ് കമീഷ്ണറുടെ ഈ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ ആലോചിക്കുന്നുണ്ട്.

Latest