Connect with us

Kerala

സി പി എം പുറത്താക്കിയ സ്മിത സുന്ദരേശന്‍ വര്‍ക്കലയില്‍ ബി ജെ പി സ്ഥാനാര്‍ഥി

വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു ബി ജെ പിയില്‍ ചേര്‍ന്ന സ്മിതയെ സി പി എം പുറത്താക്കി

Published

|

Last Updated

തിരുവനന്തപുരം| സി പി എം വിട്ട സ്മിത സുന്ദരേശനെ വര്‍ക്കലയില്‍ സ്ഥാനാര്‍ഥിയാക്കി ബി ജെ പി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചു ബി ജെ പിയില്‍ ചേര്‍ന്ന സ്മിതയെ സി പി എം പുറത്താക്കി.

സി പി എം ഏരിയാ കമ്മിറ്റി അംഗമായ സ്മിത മാരാര്‍ജി ഭവനില്‍ എത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ബി ജെ പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ സി പി എമ്മിനെതിരെ സ്മിത രൂക്ഷമായ വിമര്‍ശനമുന്നയിച്ചു.

സ്വജനപക്ഷപതമാണ് സി പി എമ്മില്‍ കാണുന്നതെന്നും മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ബി ജെ പിയില്‍ ചേരുന്നതെന്നും സ്മിത പറഞ്ഞു.

 

Latest