Connect with us

Career Education

ഈസ്റ്റര്‍ ദിനത്തിലെ ജെ ഇ ഇ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം അനുവദിക്കും

പരീക്ഷാ തീയതിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- ഈമാസം 28.

Published

|

Last Updated

ന്യൂഡല്‍ഹി | നിലവില്‍ ഈസ്റ്റര്‍ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ ഇ ഇ) മെയിന്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി സുരേഷ് ഗോപി.

പരീക്ഷാ തീയതിയില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ വിവരങ്ങള്‍ jeemain.query@nta.ac.in എന്ന ഇമെയില്‍ വിലാസത്തില്‍ അടിയന്തരമായി അറിയിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- ഈമാസം 28.

പെസഹാ വ്യാഴം, ഈസ്റ്റര്‍ ദിനങ്ങളില്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ക്രൈസ്തവ സഭാ നേതൃത്വം ശക്തമായി പ്രതിഷേധിച്ചിരുന്നു.

---- facebook comment plugin here -----

Latest