Idukki
തൊടുപുഴ നഗരസഭ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പ് ;യു ഡി എഫിന് ജയം
യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച് എല്‍ഡിഎഫിലേക്ക് കൂറുമാറിയ ജെസി ജോണിയെ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
തൊടുപുഴ | തൊടുപുഴ നഗരസഭ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയം. മുസ്‌ലിം ലീഗ് മത്സരിപ്പിച്ച സ്വതന്ത്രൻ ജോർജ് ജോൺ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 263 വോട്ടുമായി എൽ ഡി എഫ് സ്വതന്ത്രൻ ബാബു ജോർജ് മൂന്നാമതായി.
യു ഡി എഫിന് 390 വോട്ടും ബി ജെ പിക്ക് 264 വോട്ടും ലഭിച്ചു. ആം ആദ്മിക്ക് 84 വോട്ടേ നേടാനായുള്ളു. യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച് എല്‍ഡിഎഫിലേക്ക് കൂറുമാറിയ ജെസി ജോണിയെ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
2020ല്‍ യു ഡിഎഫ് 592,എല്‍ ഡി എഫ് 158, ബി ജെ പി 210 എന്നിങ്ങനെയായിരുന്നു വോട്ടുനില.







