Connect with us

Kerala

തിരുമല അനിലിന്റെ ആത്മഹത്യ: സഹകരണ സംഘം സെക്രട്ടറിക്ക് പോലീസ് നോട്ടീസ്

ഡയറക്ടര്‍ ബോര്‍ഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപോര്‍ട്ടും ആവശ്യപ്പെട്ടാണ് നോട്ടീസ്. അനില്‍കുമാര്‍ പ്രസിഡന്റായിരുന്ന വലിയശാല ടൂര്‍ സൊസൈറ്റിയുടെ സെക്രട്ടറിക്കാണ് നോട്ടീസ് നല്‍കിയത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം തിരുമലയിലെ ബി ജെ പി കൗണ്‍സിലറുടെ ആത്മഹത്യയില്‍ സഹകരണ സംഘത്തിന് പോലീസ് നോട്ടീസ്. കൗണ്‍സിലറും ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന തിരുമല അനില്‍കുമാര്‍ ജീവനൊടുക്കിയ സംഭവത്തിലാണ് നോട്ടീസ്. അനില്‍കുമാര്‍ പ്രസിഡന്റായിരുന്ന വലിയശാല ടൂര്‍ സൊസൈറ്റിയുടെ സെക്രട്ടറിക്കാണ് നോട്ടീസ് നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡിലെ വിശദാംശങ്ങളും ഓഡിറ്റ് റിപോര്‍ട്ടും ആവശ്യപ്പെട്ടാണ് നോട്ടീസ്.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. 15 വര്‍ഷത്തോളം അനില്‍കുമാര്‍ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിന് ആറു കോടിയുടെ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ചട്ടവിരുദ്ധമായ വായ്പയും ശമ്പളവും നിയമനവും നല്‍കിയതിലൂടെയാണ് കോടികളുടെ നഷ്ടം സംഭവിച്ചതെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സാമ്പത്തിക പ്രശ്‌നമുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടെന്നാണ് സൂചന. രണ്ടാഴ്ച മുമ്പ് അനില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബേങ്കിന്റെ ബാധ്യതയെക്കുറിച്ച് അറിയിച്ചിരുന്നുവെന്നുമാണ് വിവരം.