Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം കേസ്; പരാതിക്കാരിയുടെ വൈദ്യപരിശോധന അതീവ രഹസ്യമായി നടത്തി അന്വേഷണ സംഘം
യുവതിയെ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിച്ചായിരുന്നു പരിശോധന. വൈദ്യപരിശോധന നടത്തിയില്ലെങ്കില്‍ തിരിച്ചടിയാവുമെന്ന നിയമോപദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
കൊച്ചി | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. പരാതിക്കാരിയുടെ വൈദ്യപരിശോധന അതീവ രഹസ്യമായി നടത്തി. യുവതിയെ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിച്ചായിരുന്നു പരിശോധന.
വൈദ്യപരിശോധന നടത്തിയില്ലെങ്കില്‍ തിരിച്ചടിയാവുമെന്ന നിയമോപദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
കേസില്‍ കുറ്റപത്രം നല്‍കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ നീക്കം.







