Kerala
വെങ്ങാനെല്ലൂര്‍ എടത്തറക്കാവ് ക്ഷേത്രത്തില്‍ മോഷണം
12,000 രൂപ വിലവരുന്ന രണ്ട് ഓട്ടുരുളി,മൂന്ന് നിലവിളക്ക്, അഞ്ച് ഓട്ടുപാത്രങ്ങളും മോഷണം പോയി.
തൃശ്ശൂര്‍ | കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചേലക്കര വെങ്ങാനെല്ലൂര്‍ എടത്തറക്കാവ് ക്ഷേത്രത്തിലെ തിടപ്പിള്ളിയില്‍ മോഷണം. ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന കള്ളന്‍ 12,000 രൂപ വിലവരുന്ന രണ്ട് ഓട്ടുരുളി,മൂന്ന് നിലവിളക്ക്, അഞ്ച് ഓട്ടുപാത്രങ്ങളും മോഷ്ടിച്ചു.
സംഭവത്തെ തുടര്‍ന്ന് ദേവസ്വം ഓഫീസര്‍ പോലീസില്‍ പരാതി നല്‍കുകയും വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.







