Connect with us

Kerala

യുവതിയെ കസേരയില്‍ കെട്ടിയിട്ട് കവര്‍ച്ച; മോഷ്ടാക്കളെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

മുഖം മൂടിയും ഗ്ലൗസും ധരിച്ച് വീട്ടിലെത്തിയ മോഷ്ടാവ് രേഷ്മയെ കസേരയില്‍ കെട്ടിയിട്ട ശേഷം വളയും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു

Published

|

Last Updated

എടപ്പാള്‍ | എടപ്പാളില്‍ യുവതിയെ കസേരയില്‍ കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തി പ്രതികള്‍ കടന്നുകളഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.വട്ടകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.

മുഖം മൂടിയും ഗ്ലൗസും ധരിച്ച് വീട്ടിലെത്തിയ മോഷ്ടാവ് അശോകന്റെ മകന്റെ ഭാര്യയായ രേഷ്മയെ കസേരയില്‍ കെട്ടിയിട്ട ശേഷം വളയും സ്വര്‍ണാഭരണങ്ങളും അടങ്ങിയ ബാഗ് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കവര്‍ച്ച നടക്കുമ്പോള്‍ രേഷ്മയുടെ ഭര്‍ത്താവ് വിശാഖ് മുകളിലത്തെ മുറിയില്‍കിടന്നുറങ്ങുകയായിരുന്നു. വിശാഖിന്റെ പിതാവും അമ്മയും സംഭവ സമയം വീടിനുള്ളില്‍ ഉണ്ടായിരുന്നില്ല. ചങ്ങരംകുളം പോലീസ് വീട്ടിലെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.