Kerala
ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
ഡ്രില്ലിങ് മെഷീനില്‍ നിന്നാണ് ഷോക്കേറ്റതെന്നു ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
തിരുവനന്തപുരം | കഴക്കൂട്ടത്ത് ഷി ലോഡ്ജിന്റെ ഫാബ്രിക്കേഷന്‍ ജോലിക്കിടെ ഷോക്കേറ്റ് വെല്‍ഡിങ് തൊഴിലാളിയായ യുവാവ് മരിച്ചു. ആര്യനാട് അയ്യപ്പന്‍ കുഴി ആശാരി വിളാകം കൃഷ്ണ ഭവനില്‍ ആര്‍എല്‍ ലാല്‍ കൃഷ്ണ (28) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്.
കഴക്കൂട്ടത്ത് നഗരസഭ സോണല്‍ ഓഫീസിന്റെ പിന്നില്‍ നിര്‍മാണം നടക്കുന്ന ഷി ലോഡ്ജിന്റെ മൂന്നാം നിലയില്‍ ഡ്രില്ലിങ് ജോലി ചെയ്യുമ്പോള്‍ ഡ്രില്ലിങ് മെഷീനില്‍ നിന്നാണ് ഷോക്കേറ്റതെന്നു ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. യുവാവിനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മാതാപിതാക്കള്‍: രഘുനാഥന്‍ നായര്‍, ലേഖ. സഹോദരന്‍: ഹരികൃഷ്ണ
---- facebook comment plugin here -----