Kerala
പേ വിഷബാധയേറ്റ് യുവാവ് മരിച്ചു
നായ കടിച്ച ശേഷം ജിഷ്ണു പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ല.

തിരുവനന്തപുരം | നായയുടെ കടിയേറ്റ് പേ വിഷബാധയുണ്ടായി യുവാവ് മരിച്ചു. വക്കം അടിവാരം സ്വദേശി ജിഷ്ണു (29) ആണ് മരിച്ചത്. തിരുവനന്തപുരം മെഡി.കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് മാസം മുമ്പാണ് ജിഷ്ണുവിനെ പ്രദേശത്ത് തന്നെയുള്ള നായ കടിച്ചത്. നായ കടിച്ച ശേഷം ജിഷ്ണു പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പ് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
---- facebook comment plugin here -----