Connect with us

Eranakulam

വീടിന്റെ ഗേറ്റ് തകര്‍ന്ന് ദേഹത്തു വീണ് സ്ത്രീ മരിച്ചു

ഏലൂര്‍ വില്ലേജ് ഓഫീസിലെ താത്ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്.

Published

|

Last Updated

കൊച്ചി | എറണാകുളം ഏലൂരില്‍ വീടിന്റെ ഗേറ്റ് തകര്‍ന്ന് ദേഹത്തു വീണ് സ്ത്രീ മരിച്ചു. ഏലൂര്‍ വില്ലേജ് ഓഫീസിലെ താത്ക്കാലിക ജീവനക്കാരി ജോസ് മേരിയാണ് മരിച്ചത്.

ഭര്‍ത്താവിന് ജോലിക്ക് പോകാന്‍ തുറന്നുകൊടുത്തതിനു ശേഷമാണ് ഗേറ്റ് തകര്‍ന്നുവീണത്.

വലിച്ചുനീക്കുന്ന ഗേറ്റാണ് തകര്‍ന്നത്. അപകടമുണ്ടായി കുറച്ചു സമയത്തിനു ശേഷമാണ് സംഭവം സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ ജോസ് മേരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.