Connect with us

byju's app

ബെജൂസിനെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം

ബൈജൂസിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | എജ്യുടെക് കമ്പനിയായ ബൈജൂസിനെതിരായ അന്വേഷണം ഇപ്പോഴും തുടരുകയാണെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ബൈജൂസ് സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വ്യക്തമാക്കി.

ബൈജൂസിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ തള്ളി. ബൈജൂസിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരണാജനകമെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 2023-ലാണ് ബൈജൂസിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പര്‍ച്ചേസുകളെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രതിസന്ധിക്ക് കാരണം മാനേജ്‌മെന്റിന്റെ പിടിപ്പ് കേടെന്നും അന്വേഷണത്തില്‍ വ്യക്തമായെന്നായിരുന്നു സാമ്പത്തിക വാര്‍ത്താ ഏജന്‍സിയായ ബ്ലൂം ബര്‍ഗിന്റെ റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest