Connect with us

udf

ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി യു ഡി എഫ കരിദിനം

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തില്‍ യു ഡി എഫ് സെക്രട്ടറിയറ്റ് വളയും

Published

|

Last Updated

തിരുവനന്തപുരം  |  ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടറിയറ്റ് വളയല്‍ സമരം നടത്താന്‍ യു ഡി എഫ് യോഗം തീരുമാനിച്ചു. മേയ് മാസത്തിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം.
എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനദ്രോഹത്തേയും ഭരണ പരാജയത്തേയും കുറിച്ച് കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ടാണു സെക്രട്ടറിയേറ്റ് വളയുകയെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

ഏപ്രില്‍ ഒന്നിന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഴുവന്‍ പഞ്ചായത്തിലും പകല്‍സമയത്ത് പന്തം കൊളുത്തി പ്രതിഷേധിക്കും. പ്രവര്‍ത്തകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കറുത്ത കൊടി ഉയര്‍ത്തും.
സംസ്ഥാന സര്‍ക്കാരിന്റെ നികുതി കൊള്ളയില്‍ പ്രതിഷേധിച്ചാണ് കരിദിനാചരണം.

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ആരാച്ചാരായി നിയമസഭാ സ്പീക്കര്‍ മാറി. മുഖ്യമന്ത്രി സ്പീക്കറെ വരുതിയിലാഴ്ത്തിയെന്ന് ഹസന്‍ ആരോപിച്ചു.

പാര്‍ലമെന്റില്‍ മോദിയുടെ അതേ സമീപനമാണ് പിണറായി നിയമസഭയില്‍ സ്വീകരിക്കുന്നതെന്നും ഹസ്സന്‍ വിമര്‍ശിച്ചു.