പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഉവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര, മുസ്ലിം ലീഗ്, സിപിഐ, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ദ്രാവിഡ മുന്നേറ്റ കഴകം, അസം ഗണ പരിഷത്ത് തുടങ്ങിയ സംഘടനകളും 143 വ്യക്തികളും ഫയല്‍ ചെയ്ത ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തത്.
വീഡിയോ കാണാം







