Connect with us

Techno

ആപ്പിള്‍ വാച്ച് ബോധം കെട്ടുവീണ സ്ത്രീയുടെ ജീവന്‍ രക്ഷിച്ച കഥ

ഹൃദയമിടിപ്പ്, ഇസിജി എന്നിവയെല്ലാം അളക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ആരോഗ്യത്തിലെ അപാകതകള്‍ കണ്ടെത്താനുള്ള വിദ്യ ആപ്പിള്‍ വാച്ചിലുണ്ട്.

Published

|

Last Updated

വാഷിങ്ടണ്‍| ആപ്പിള്‍ വാച്ച് ഒരു ജീവരക്ഷകനാണെന്ന് തെളിയിക്കുന്ന കഥയാണ് ഒരു ഉപയോക്താവ് പങ്കുവെക്കുന്നത്. ഹൃദയമിടിപ്പ്, ഇസിജി എന്നിവയെല്ലാം അളക്കുന്ന സെന്‍സറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ആരോഗ്യത്തിലെ അപാകതകള്‍ കണ്ടെത്താനുള്ള വിദ്യ ആപ്പിള്‍ വാച്ചില്‍ ഉണ്ടെന്ന കാര്യം അറിയുന്നവരാണെല്ലോ എല്ലാവരും. ആപ്പിള്‍ വാച്ച് എങ്ങനെ ജീവന്‍ രക്ഷിച്ചു എന്നതിനെക്കുറിച്ച് നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവമാണ് ഒരു ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരിക്കുന്നത്. കടുത്ത രക്തസമ്മര്‍ദ്ദമുണ്ടായ ഒരു സ്ത്രീയുടെ ജീവന്‍ ആപ്പിള്‍ വാച്ച് രക്ഷിച്ചിരിക്കുകയാണ്. ജീവന്‍ രക്ഷിച്ചതിന്റെ അവിശ്വസനീയമായ കഥ പങ്കുവെച്ചത് രക്ഷപ്പെട്ട സ്ത്രീയുടെ മകളാണ്.

അവളുടെ അമ്മ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ ഒരു ബിസിനസ്സ് യാത്രയിലായിരുന്നു. ഒരു ഹോട്ടലില്‍ താല്‍ക്കാലികമായി താമസിക്കുമ്പോള്‍ അവര്‍ക്ക് രക്തസമ്മര്‍ദ്ദവും നെഞ്ചു വേദനയും അനുഭവപ്പെട്ടു. അതേ ഹോട്ടലില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്തിനോട് അവര്‍ മുറിയിലേക്ക് വരാന്‍ മെസേജ് അയച്ചു. അപ്പോള്‍ തന്നെ അവര്‍ നിലത്തുവീണു. സ്ത്രീയുടെ സുഹൃത്ത് അവരുടെ മുറിയില്‍ വന്നപ്പോള്‍, അവര്‍ നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്. ശേഷം അവര്‍ 911-ല്‍ വിളിച്ചു. എന്നാല്‍ ആശ്ചര്യകരമെന്നു പറയട്ടെ, സുഹൃത്ത് വിളിക്കുന്നതിന് മുമ്പ് തന്നെ ആംബുലന്‍സ് വന്നിരുന്നു. ആപ്പിള്‍ ഉപയോക്താവിന്റെ പേരില്‍ അടിയന്തര സേവനങ്ങളെ വിളിക്കാനുള്ള സൗകര്യം നേരത്തെ ഉണ്ടായിരുന്നതാണ് കാരണം.

സാഹചര്യം വളരെ മോശമായിരുന്നപ്പോള്‍ ആശുപത്രിയിലേക്കുള്ള വേഗത്തിലുള്ള ഗതാഗതം വരെ സജ്ജമായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്കുശേഷം സാധാരണ നിലയിലേക്കെത്തിയ ആപ്പിള്‍ ഉപഭോക്താവ് തന്നില്‍ ഒരു ചലനവും കണ്ടെത്താത്തതിനാല്‍ ആപ്പിള്‍ വാച്ച് സഹായത്തിന് ആവശ്യമായ നമ്പറിലേക്ക് വിളിച്ചതായി വിശദീകരിച്ചു.

ഈ സംഭവത്തിനുശേഷം താനും ഒരു ആപ്പിള്‍ ഉപഭോക്താവ് ആയിരിക്കുകയാണെന്ന് സ്ത്രീയുടെ മകള്‍ പറഞ്ഞു. ഈ അനുഭവം തന്നെ ജീവിതകാലം മുഴുവന്‍ ഒരു ആപ്പിള്‍ ഉപയോക്താവാക്കി മാറ്റുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആപ്പിള്‍ വാച്ച് കെട്ടി നിങ്ങള്‍ ഒരു മിനിറ്റ് അനങ്ങാതെ കിടക്കുന്നതായി കണ്ടെത്തിയാല്‍, ഒരു എമര്‍ജന്‍സി കോള്‍ മെഡിക്കല്‍ വിഭാഗത്തിനെത്തും. അതുപോലെ നിങ്ങളുടെ ലൊക്കേഷന്‍ സഹിതമുള്ള സന്ദേശം അയയ്ക്കുകയും ചെയ്യും. 65 വയസ്സിനു മുകളിലുള്ള ഉപയോക്താക്കള്‍ക്കാണ് ഈ സവിശേഷത ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ.

 

 

---- facebook comment plugin here -----

Latest