Connect with us

Kerala

നിലമേലില്‍ ഗവര്‍ണര്‍റെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 വകുപ്പ് പ്രകാരം കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Published

|

Last Updated

കൊല്ലം | കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്ക് 12 എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് കടയ്ക്കല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 വകുപ്പ് പ്രകാരം കണ്ടാലറിയാവുന്ന അഞ്ചു പേരടക്കം 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. രാഷ്ട്രപതിയെയോ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്‍ണറെയോ ആക്രമിക്കുകയോ തെറ്റായി തടയുകയോ അല്ലെങ്കില്‍ തടയാന്‍ ശ്രമിക്കുകയോ ചെയ്യുക എന്ന വകുപ്പാണിത്.

ക്രിമിനല്‍ ബലപ്രയോഗം, ക്രിമിനല്‍ ശക്തി കാണിക്കല്‍, അല്ലെങ്കില്‍ അതിരുകടക്കാനുള ശ്രമങ്ങള്‍ എന്നീ കുറ്റങ്ങള്‍ക്ക് ഏഴുവര്‍ഷം വരെ തടവ് ആണ് ഈ വകുപ്പ് വ്യവസ്ഥ ചെയ്യുന്നത്. കൂടാതെ പിഴയടക്കാനും പ്രതികള്‍ ബാധ്യസ്ഥരായിരിക്കും.

Latest