kuthiran tunnel
ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ചു; കുതിരാനില്‍ വന്‍ നാശനഷ്ടം
പിറക് ഭാഗം ഉയര്‍ത്തി ഓടിച്ച ടിപ്പര്‍ ലോറി കുതിരാനിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്തു
തൃശ്ശൂര്‍ | പിറക് ഭാഗം ഉയര്‍ത്തി ഓടിച്ച ടിപ്പര്‍ ലോറി കുതിരാനിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്തു. ഇന്നലെ രാത്രി 8:50ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ബക്കറ്റ് ഇടിച്ച് 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു.
സംഭവം മനപ്പൂര്‍വ്വമാണോ എന്ന് വ്യക്തമല്ല. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സി സി ടി വിയില്‍ ടിപ്പര്‍ ലോറിയുടെ ദൃശ്യങ്ങള്‍ ഉണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. ടിപ്പറിനായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്നത് ഗതാഗതത്തെ ബാധിച്ചിട്ടില്ല.







