Connect with us

Ongoing News

സഊദിയില്‍ നിന്നും ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ക്വാറന്റൈന്‍ മൂന്ന് ദിവസമാക്കി കുറച്ചു

Published

|

Last Updated

റിയാദ് | സഊദിയില്‍ നിന്ന് ഒരു ഡോസ് വാക്‌സിന്‍ എടുത്ത് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ ശേഷം തിരിച്ച് വരുന്നവരുടെ ക്വാറന്റൈന്‍ കാലയളവ് കുറച്ചു. ഒരുഡോസ് സ്വീകരിച്ചവര്‍ രാജ്യത്തേക്ക് തിരിച്ചു വരുമ്പോള്‍ മൂന്ന് ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടത്.

സഊദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്ത എല്ലാവര്‍ക്കും അഞ്ച് ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍. ഡിസംബര്‍ നാലിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് പ്രവേശനം അനുവദിക്കുക.