Connect with us

National

ശിവമൊഗ്ഗ വിമാനത്താവളം പ്രധാനമന്ത്രി മറ്റന്നാൾ ഉദ്ഘാടനം ചെയ്യും

ഏകദേശം 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം വികസിപ്പിച്ചെടുത്തത്.

Published

|

Last Updated

ന്യൂഡെല്‍ഹി| പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27-ന് കര്‍ണാടകയിലെ ശിവമൊഗ്ഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. ഏകദേശം 450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം വികസിപ്പിച്ചെടുത്തത്.  ഇതിലൂടെ വാണിജ്യവും വിനോദസഞ്ചാരവും വര്‍ദ്ധിക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലില്‍ കുറിച്ചു.

തിങ്കളാഴ്ച കര്‍ണാടക സന്ദര്‍ശിക്കുമെന്നും ശിവമോഗയിലെ വിമാനത്താവളവും മറ്റ് നിരവധി വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുമെന്നും നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞു. ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശിവമോഗയില്‍ അദ്ദേഹം നിർവഹിക്കും.

വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗിന് മണിക്കൂറില്‍ 300 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് എം പി. ബി വൈ രാഘവേന്ദ്ര പറഞ്ഞു. ഈ വിമാനത്താവളം ശിവമോഗയിലെ മാത്രമല്ല, മുഴുവന്‍ മധ്യ കര്‍ണാടകയിലെയും ജനങ്ങളുടെ ആവശ്യം നിറവേറ്റുമെന്നും ഇത് യുവാക്കള്‍ക്ക് ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാഘവേന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

 

 

Latest