Connect with us

Kerala

കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള താത്പര്യവും മമതയും നിലമ്പൂരിലും പ്രതിഫലിക്കും; എം സ്വരാജ്

സ്വരാജ് നിലമ്പൂര്‍ സ്വദേശിയാണെന്നത് കൂടുതല്‍ കരുത്താകുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.

Published

|

Last Updated

തിരുവനന്തപുരം | എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്ന് എം സ്വരാജ്.നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ശക്തികള്‍ക്കെതിരെ എല്‍ഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. എല്‍ഡിഎഫിന്റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല. എല്‍ഡിഎഫ് മുന്നണിയുടെ പോരാട്ടം എല്ലാ ഇടതുപക്ഷ വിരുദ്ധശക്തികള്‍ക്കുമെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.നിലമ്പൂരിലെ ജയം എല്‍ഡിഎഫിന് വീണ്ടും തുടര്‍ഭരണത്തിനുള്ള വഴിയൊരുക്കും.കേരളത്തിലെ ജനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള താത്പര്യവും മമതയും നിലമ്പൂരിലും പ്രതിഫലിക്കുമെന്ന് എം സ്വരാജ് പറഞ്ഞു.

എസ് എഫ് ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.സ്വരാജ് നിലമ്പൂര്‍ സ്വദേശിയാണെന്നത് കൂടുതല്‍ കരുത്താകുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ.

---- facebook comment plugin here -----

Latest