Kasargod
കല കാലഘട്ടത്തിന്റെ ആവശ്യം; സുഭാഷ് വനശ്രി
എസ് എസ് എഫ് ഉദുമ ഡിവിഷൻ 31മത് എഡിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉദുമ| കല മനുഷ്യനെ നിർമ്മിക്കുകയും, അതു അവന്റെ ജീവിതത്തെയും ചുറ്റുപാടുകളെയും ഭംഗിയാക്കുകയും ചെയ്യുമെന്ന് എഴുത്തുകാരനും അധ്യാപകനുമായ സുഭാഷ് വനശ്രി. എസ് എസ് എഫ് ഉദുമ ഡിവിഷൻ 31മത് എഡിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കല കാലത്തിന്റെ ആവശ്യം കൂടിയാണെന്ന് വനശ്രീ കൂട്ടിചേർത്തു.
ഉദുമയിലെ പ്രവാസികളും കാസര്‍കോടിന്റെ സാമ്പത്തിക,സാംസ്ക്കാരിക മുന്നേറ്റങ്ങളും എന്ന പ്രമേയത്തിൽ എസ് എസ് എഫ് കാസറഗോഡ് ജില്ല ജനറൽ സെക്രട്ടറി നംഷാദ് മാസ്റ്റർ ബേക്കൂർ സംസാരിച്ചു. അഷ്‌റഫ് കരിപ്പോടി, അഷ്‌റഫ് സഖാഫി തലേക്കുന്ന്, അസിസ് സൈനി, ഖലീൽ മാക്കോട്, മുഹമ്മദ് കുഞ്ഞി ബേത്തലം, നാസർ സുഹ് രി കുറ്റിക്കോൽ, മുസ്തഫ മാണിമൂല, ഇസ്മായിൽ ബദവി, ഹമീദ് ആനക്കല്ല്, നാസർ അൽഫ ഏണിയാടി, ഉമ്മർ ബാവ മാണി മൂല, മുബീൻ അസ്ഹരി എന്നിവർ സംബന്ധിച്ചു







