calicut university
"നാക്' സംഘം കാലിക്കറ്റ് സര്‍വകലാശാലയില്‍ സന്ദര്‍ശനം തുടങ്ങി
ആറംഗ സമിതിയാണ് ക്യാമ്പസിലെത്തിയത്.

തേഞ്ഞിപ്പലം | കാലിക്കറ്റ് സര്‍വകലാശാലയില്‍ യു ജി സി യുടെ “നാക് ‘ സംഘം സന്ദര്‍ശനം തുടങ്ങി. പ്രൊഫ. സുധീര്‍ ഗാവ്നേ ചെയര്‍മാനായ ആറംഗ സമിതിയാണ് ക്യാമ്പസിലെത്തിയത്.
വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ്, ഡോ. ഡി പി ഗോഡ്വിന്‍ സാംരാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു. വൈസ് ചാന്‍സലറുടെ അക്കാദമിക് പ്രസന്റേഷനായിരുന്നു ആദ്യം. ഡീനുമാര്‍, പഠന ബോര്‍ഡംഗങ്ങള്‍ എന്നിവരുമായി സംവദിച്ചു.
---- facebook comment plugin here -----