madeena museum
സന്ദർശകർക്ക് വിസ്മയ കാഴ്ചകളൊരുക്കി മസ്ജിദുന്നബവിയിലെ മ്യൂസിയം
40 മിനുട്ടാണ് മ്യൂസിയത്തിൽ ചെലവഴിക്കാൻ കഴിയുന്ന പരമാവധി സമയം.

മദീന | സന്ദർശകർക്ക് വിസ്മയ കാഴ്ചകളൊരുക്കി പ്രവാചക നഗരിയായ മദീനയിലെ മ്യൂസിയം. വാസ്തുവിദ്യാ മ്യൂസിയം ചരിത്രപരമായ പൈതൃകമാണ്. മ്യൂസിയത്തിൽ സൂക്ഷിച്ച വിലപ്പെട്ട സ്വത്തുക്കളും അപൂർവ പുരാവസ്തുക്കളും സന്ദർശകർക്ക് വേറിട്ട അനുഭൂതിയാണ് സമ്മാനിക്കുന്നത്.
മസ്ജിദുന്നബവി നിർമിച്ചത് മുതലുള്ള വികാസത്തിന് സാക്ഷ്യം വഹിച്ച ചരിത്രമാണ് മ്യൂസിയം പ്രദർശിപ്പിക്കുന്നത്. ഇസ്ലാമിലെ ഖലീഫമാരുടെ കാലഘട്ടവും സമൃദ്ധമായ സഊദി യുഗം വരെയുള്ള കാലഘട്ടവും ഇസ്ലാമിക വാസ്തുവിദ്യയുടെ ഭംഗിയും രൂപകല്പനകളും അതിമനോഹരമായ നഗര അലങ്കാരങ്ങളും സന്ദർശകർക്ക് സവിശേഷാനുഭൂതിയാണ് പകരുന്നത്. മദീനയിലെ റിസർച്ച് ആൻഡ് സ്റ്റഡീസ് സെന്ററുമായി സഹകരിച്ച് ഇരുഹറം കാര്യങ്ങളുടെ മേൽനോട്ടത്തിലാണ് മസ്ജിദുന്നബവിയിലെ വാസ്തുവിദ്യയുടെ പ്രദർശനം പരിപാലിക്കുന്നത്.
മസ്ജിദുന്നബവിയിലെ പ്രസംഗപീഠം, മിഹ്‌റാബ്, താഴികക്കുടങ്ങൾ, മേലാപ്പുകൾ, വാതിലുകൾ, മിനാരങ്ങൾ, ബീക്കണുകൾ, ചതുരങ്ങൾ, കൂടാതെ മറ്റ് നിരവധി സേവനങ്ങളും സന്ദർശകർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്. പുരാതന കാലഘട്ടങ്ങളിലൂടെ ഇസ്ലാമിലെ ചരിത്ര പ്രദർശനം തീർഥാടകരെ പുരാതന കാലത്തേക്ക് തിരികെ കൊണ്ടുവരുന്നു. 2,200 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മസ്ജിദുന്നബവിയുടെ തെക്ക് ഭാഗത്താണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്; സന്ദർശകരെ സ്വീകരിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമായി അറബി, ഉറുദു, ഇംഗ്ലീഷ് തുടങ്ങിയ ഭാഷയിലുള്ള ഗൈഡുകളെയും ആധുനിക സാങ്കേതികവിദ്യകൾ വഴി 12 ഭാഷകളിലുള്ള ഓഡിയോ വിവർത്തനവും മ്യൂസിയത്തിലുണ്ട്,