rain kerala
സംസ്ഥാനത്ത് ജൂണിന് മുമ്പ് കാലവര്‍ഷം എത്തിയേക്കും
ഞായറാഴ്ചയോടെ ആന്‍ഡമാനില്‍ മഴയെത്തും
തിരുവനന്തപുരം | സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെയെത്തിയേക്കുമെന്ന് കാലാവസ്ഥ വിഭാഗം. സാധാരണ ജൂണ്‍ ഒന്നിന് തുടങ്ങാറുള്ള കാലവര്‍ഷം ഇത്തവണ ഏഴ് ദിവസം നേരത്തെ തുടങ്ങിയേക്കും.
ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. അസാനി ചുഴലിക്കാറ്റിന്റെ വിടവാങ്ങലോടെ കാറ്റ് സജീവമാകുന്നതിനാലാണ് കാലവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നത്.







