Connect with us

Stray dog ​​attack

മജിസ്‌ട്രേറ്റിനെ തെരുവുനായ കടിച്ചു

മലപ്പുറത്ത് വയോധികയെ വീട്ടില്‍ കയറി തെരുവുനായ കടിച്ചു.

Published

|

Last Updated

പത്തനംതിട്ട/ മലപ്പുറം | പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റിനടക്കം രണ്ട് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സി ഒന്നിലെ മജിസ്ട്രേറ്റിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്ന് വൈകിട്ട് വെട്ടിപ്രത്ത് വീടിന് സമീപം നടക്കാനിറങ്ങിയപ്പോഴാണ് സംഭവം.

ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനാണ് പത്തനംതിട്ടയിൽ കടിയേറ്റ മറ്റൊരാൾ. ജില്ലാ ആശുപത്രിയുടെ സമീപം വെച്ചാണ് ഇയാൾക്ക് കടിയേറ്റത്. അതിനിടെ, മലപ്പുറത്ത് വയോധികയെ വീട്ടില്‍ കയറി തെരുവുനായ കടിച്ചു. ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി ചിരുത(91)ക്കാണ് കടിയേറ്റത്.

---- facebook comment plugin here -----

Latest