Connect with us

National

ആനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

വെള്ളിയാഴ്ച രാവിലെ മഹാനദി മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഏഴ് ആനകളാണ് വെള്ളത്തില്‍ ഒലിച്ചു പോയത്. ഇതില്‍ ഒരു കൊമ്പന്‍ പാലത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു

Published

|

Last Updated

ഭുവനേശ്വര്‍ | പാലത്തിന്റെ അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ശ്രമം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞ് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മുണ്ടാലിയിലെ മഹാ നദിയിലാണ് സംഭവം. ഒഡിഷയിലെ മാധ്യമമായ ഒ ടി വി റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരണപ്പെട്ടത്. അനയെ രക്ഷിക്കാനിറങ്ങിയ ഒറീസ ദുരന്ത നിവാരണ സേനയുടെ ബോട്ടിലായിരുന്നു അരിന്ദം ഉണ്ടായിരുന്നത്.

അരിന്ദം ദാസിനൊപ്പം ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ക്യാമറാമാനും ഉണ്ടായിരുന്നു. ഈ ബോട്ട് ആനക്ക് സമീപം എത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെടുന്നത്. നിയന്ത്രണം തെറ്റി മറിയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

വെള്ളിയാഴ്ച രാവിലെ മഹാനദി മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്ന ഏഴ് ആനകളാണ് വെള്ളത്തില്‍ ഒലിച്ചു പോയത്. ഇതില്‍ ഒരു കൊമ്പന്‍  പാലത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. മറ്റ് ആനകള്‍ കട്ടക് ജില്ലയിലെ അത്താഗഢ് ബ്ലോക്കിലെ നൂആസാനില്‍ കരക്കടുത്തിരുന്നു.

---- facebook comment plugin here -----

Latest