Connect with us

Kerala

തിരുവനന്തപുരത്ത് വീടിന് തീ വച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം കല്ലറ പാങ്ങോട് വീടിന് തീ വച്ച ശേഷം ഗൃഹനാഥന്‍ സമീപത്തെ റബ്ബര്‍ പുരയിടത്തില്‍ തൂങ്ങി മരിച്ചു. കൊച്ചാലംമൂട് സ്വദേശി നാസറുദീന്‍ (50) ആണ് ജീവനൊടുക്കിയത്.

കുടുംബ പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാങ്ങോട് പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

 

Latest