Connect with us

Ongoing News

സഊദിയിലെ ഏറ്റവും ഉയര്‍ന്ന താപനില ദമാമില്‍ രേഖപ്പെടുത്തി

ജിസാന്‍, അസീര്‍ എന്നീ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും നജ്റാന്‍, റിയാദ്, മക്ക, മദീന എന്നിവയുടെ ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യത

Published

|

Last Updated

റിയാദ് |രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ദമാമില്‍ രേഖപ്പെടുത്തിയതായി സഊദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു, 48 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഏറ്റവും കുറവ് അല്‍ ബഹയിലാണ് രേഖപ്പെടുത്തിയത്. 19 ഡിഗ്രി സെല്‍ഷ്യസ്.

തലസ്ഥാനമായ റിയാദില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസും മക്കയില്‍ പകല്‍ 44 ഡിഗ്രി സെല്‍ഷ്യസും വടക്കന്‍ പ്രദേശങ്ങളായ തബൂക്കില്‍ പകല്‍ 40 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി, കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ 46 ഡിഗ്രിയും അല്‍ അഹ്സയില്‍ 44 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയത്.

ജിസാന്‍, അസീര്‍ എന്നീ ഉയര്‍ന്ന പ്രദേശങ്ങളുടെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും നജ്റാന്‍, റിയാദ്, മക്ക, മദീന എന്നിവയുടെ ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest