Connect with us

Kerala

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണമെന്ന് ഹൈക്കോടതി

ഡിജിറ്റല്‍ പഠന സൗകര്യങ്ങളില്ലാത്തതിനാല്‍ പഠനം മുടങ്ങുന്നുണ്ടെന്നും സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹര്‍ജികളിലെ ഉത്തരവില്‍ ആണ് ഹൈക്കോടതി നിര്‍ദേശം.

Published

|

Last Updated

കൊച്ചി| സ്മാര്‍ട്ട് ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണം. ഇത്തരം വെബ് സൈറ്റ് സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ഉപകാരപ്രദമാകും എന്നും കോടതി പറഞ്ഞു. ഡിജിറ്റല്‍ പഠനസൗകര്യം ഇല്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു.

ഡിജിറ്റല്‍ പഠന സൗകര്യങ്ങളില്ലാത്തതിനാല്‍ പഠനം മുടങ്ങുന്നുണ്ടെന്നും സര്‍ക്കാര്‍ ഇടപെടല്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹര്‍ജികളിലെ ഉത്തരവില്‍ ആണ് ഹൈക്കോടതി നിര്‍ദേശം. 24ാം തിയതി ആണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് ദിവസത്തിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.

---- facebook comment plugin here -----

Latest