വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന സൂചന നല്‍കി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ലോകസഭയിലേക്കു മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചു കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നതോടെ കേന്ദ്ര നേതൃത്വം തന്നെ ആശങ്കയിലായി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന തോല്‍വി, നിയമസഭയില്‍ മത്സരിച്ച് അധികാരത്തില്‍ എത്താന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ എന്നിവയാണ് നേതാക്കളുടെ പ്രസ്താവനകളില്‍ തെളിയുന്നതെന്നു ഹൈക്കമാന്റ് വിലയിരുത്തുന്നു.
കേരളത്തില്‍ നിന്നുള്ള എം പി മാരുടെ പ്രതികരണത്തിനെതിരെ എ ഐ സി സി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ ശക്തമായി രംഗത്തുവന്നു.
വീഡിയോ കാണാം







