neyyar dam
നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം | കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. നാല് ഷെട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഡാമിലെ ജലനിരപ്പ് 83.75 മീറ്ററിന് മുകളിലെത്തിയാല്‍ നാളെയും ഷട്ടറുകള്‍ തുറന്നുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്.







