Connect with us

Kerala

ഫ്‌ളക്‌സ് വിവാദം; ചട്ടലംഘനമുണ്ടോയെന്ന് പരിശോധിക്കും, ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സി പി എം ഭയപ്പെടുന്നു: കെ സി ജോസഫ്

ഫ്‌ളക്‌സ് വച്ചത് കോണ്‍ഗ്രസല്ല, ജനങ്ങളാണ്.

Published

|

Last Updated

പുതുപ്പള്ളി | ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട ഫ്‌ളക്‌സ് വിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഫ്‌ളക്‌സ് നിലനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ചട്ടലംഘനമായിട്ടുണ്ടോയെന്ന് പരിശോധിക്കും.

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സി പി എം ഭയപ്പെടുകയാണെന്ന് കെ സി ജോസഫ് പറഞ്ഞു. ഫ്‌ളക്‌സ് വച്ചത് കോണ്‍ഗ്രസല്ല, ജനങ്ങളാണ്.

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നിന്ന് ഭയം കൊണ്ടാണ് സി പി എം പിന്നോട്ടു പോയത്. തെറ്റായ പ്രചാരണം തിരിച്ചടിക്കുമെന്ന് സി പി എം തിരിച്ചറിഞ്ഞുവെന്നും ജോസഫ് വ്യക്തമാക്കി.

Latest