guruvayoor accident
ഗുരുവായൂര്‍ ദര്‍ശനത്തിനു പോയ കുടുംബം അപകടത്തില്‍ പെട്ടു; ഏഴു പേര്‍ക്കു പരിക്ക്
കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത് ഇന്ന് പുലര്‍ച്ചെ 3.30 ഓടെ
തൃശൂര്‍ | ഗുരുവായൂര്‍ ദര്‍ശനത്തിനു പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ഏഴു പേര്‍ക്കു പരിക്ക്.
ദേശീയ പാത തളിക്കുളത്താണു കാറും ലോറിയും കൂട്ടിയിടിച്ചത്. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ഏഴു പേരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടത്തില്‍പെട്ടത്.
മോനിഷ്(19), മോളി (50), അഖില്‍ ( 25 ), ആദര്‍ശ് (26),രാധാകൃഷ്ണന്‍( 31), ഹര്‍ഷ ( 25), അക്ഷിമ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരുടെ പരിക്ക് ഗുരുതരമാണ്.
---- facebook comment plugin here -----






