Connect with us

Kerala

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എവി ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍

ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും.

Published

|

Last Updated

പാലക്കാട്| മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എ വി ഗോപിനാഥിനെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച ഫയല്‍ നിയമവകുപ്പ് അംഗീകരിച്ച് ദേവസ്വം സെക്രട്ടറിക്ക് കൈമാറി. ദേവസ്വം സെക്രട്ടറി ഒപ്പിടുന്നതോടെ ഉത്തരവ് പുറത്തിറങ്ങും. നാളെയോ മറ്റന്നാളോ ചുമതലയേല്‍ക്കുമെന്ന് എ വി ഗോപിനാഥ് പ്രതികരിച്ചു. നിയമനത്തില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി ഫോണില്‍ ഇതേക്കുറിച്ച് സംസാരിച്ചുവെന്നും എവി ഗോപിനാഥ് പറഞ്ഞു. താന്‍ ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും ഇനി എന്നും സിപിഎമ്മിനൊപ്പമാണെന്നും എവി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്ന ഡോ. വി കെ വിജയന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പെരിങ്ങോട്ടു കുറുശി സ്വതന്ത്ര വികസന മുന്നണി (ഐഡിഎഫ്) നേതാവായ എ വി ഗോപിനാഥിനെ, മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം പ്രഖ്യാപിച്ചത്.

 

 

Latest