Connect with us

National

വിവാദ പ്രസ്ഥാവന നടത്തിയ സുപ്രിയ ശിനേറ്റിനും ദിലീബ് ഘോഷിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

മമത ബാനര്‍ജിക്കും കങ്കണ റണാവത്തിനുമെതിരെ വിവാദ പരാമര്‍ശം നടത്തിയതിനാണ് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി |  ബിജെപി നേതാവ് ദിലീബ് ഘോഷിനും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശിനേറ്റിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. മമത ബാനര്‍ജിക്കും കങ്കണ റണാവത്തിനുമെതിരെ വിവാദ പരാമര്‍ശം നടത്തിയതിനാണ് നോട്ടീസ്. ഇരുവരും മാര്‍ച്ച് 29 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മറുപടി നല്‍കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

ബിജെപി നേതാവ് ദിലീബ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ കുടുംബ പശ്ചാതലത്തെ പരിഹാസത്തോടെ വിമര്‍ശിക്കുകയായിരുന്നു. ഞാനീ സംസ്ഥാനത്തിന്റെ മകളാണെന്ന മമതയുടെ അവകാശവാദത്തില്‍ തന്റെ പിതാവാരാണെന്ന് മമത ആദ്യം തീരുമാനിക്കണമെന്ന് ദിലീബ് ഘോഷ്  പരിഹസിച്ചു.

ഗോവയിലെത്തിയാല്‍ താന്‍ ഗോവയുടെ മകളാണെന്നും തെലങ്കാനയിലെത്തെയാല്‍ താന്‍ തെലങ്കാനയുടെ മകളാണെന്നും ഇവര്‍ പറയുന്നു. ആരാണ് തന്റെ പിതാവെന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നാണ് ദിലീബ് ഘോഷിന്റെ വിവാദ പ്രസ്ഥാവന.

കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശിനേറ്റ് ബിജെപി സ്ഥാനാര്‍ഥിയായ കങ്കണ റണാവത്തിനെതിരെ തന്റെ സോഷ്യല്‍ മീഡിയയില്‍ വിവാദ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ തന്റെ സോഷ്യല്‍ മീഡിയ മറ്റൊരാള്‍ ഉപയോഗിച്ചതാണെന്ന് സുപ്രിയ ശിനേറ്റ് വിശദീകരിച്ചു.

 

---- facebook comment plugin here -----

Latest