Connect with us

Kerala

കോഴിക്കോട് ബിരുദ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ദേഹത്ത് മുറിവുകള്‍

കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിനിയാണ്‌.

Published

|

Last Updated

കോഴിക്കോട്  | കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍- ലിസി (ഷീബ) ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിനിയാണ്‌. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ നെറ്റിയിലും താടിയിലും മുറിവുണ്ട്.സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി

െേചാവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കോളജില്‍നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാന്‍ മാതാപിതാക്കള്‍ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടത്.ജനലിലൂടെ നോക്കിയപ്പോള്‍ മകള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

 

---- facebook comment plugin here -----

Latest