Connect with us

Kerala

പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന ഇ കെ വിഭാഗം സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നു: സാദിഖലി തങ്ങള്‍

വഖഫ് നിയമന കാര്യത്തില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തണം

Published

|

Last Updated

മലപ്പുറം |  വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടുന്നതിനെതിരെ പള്ളികളില്‍ പ്രതിഷേധിക്കരുതെന്ന ഇ കെ വിഭാഗം സമസ്തയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് സാദിഖലി  ശിഹാബ്‌ തങ്ങള്‍. ഈ വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.വഖഫ് നിയമന കാര്യത്തില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തണം . തിരുത്തുംവരെ പ്രതിഷേധം തുടരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു

വഖഫ് നിയമനവുമായി ബന്ധപ്പെട്ട് നാളെ പള്ളികളില്‍ ബോധവത്കരിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിരുന്നു , എന്നാല്‍ ഇ കെ വിഭാഗം സമസ്ത ഇതില്‍ നിന്നും പിന്മാറി. മഹല്ലുകള്‍ കേന്ദ്രികരിച്ച് ഈ മാസം 7നും പ്രതിഷേധ പരിപാടികള്‍ നേരത്തെ മുസ്ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതില്‍നിന്നും പിന്‍മാറുന്നതായും ഇ കെ വിഭാഗം സമസ്ത അറിയിച്ചു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കും അതിന് ശേഷം മാത്രമേ പ്രതിഷേധ പരിപാടികള്‍ ആലോചിക്കുക.

Latest