Connect with us

National

ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്.

Published

|

Last Updated

ബെംഗളുരു| ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡല്‍ഹി സ്വദേശി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ ഡോക്ടറാണ് അറസ്റ്റിലായത്. ബെംഗളുരു വിമാനത്താവളത്തില്‍ വെച്ചാണ് ഇയാളെ ഡല്‍ഹി പൊലീസ് പിടികൂടിയത്. ഇദ്ദേഹം യുകെയിലേക്ക് പോകാനായി ബെംഗളുരു വിമാനത്താവളത്തില്‍ എത്തിയതായിരുന്നു.

മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമാണ്. 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. ശേഷം വീടുവിട്ട് പോകുകയായിരുന്നു.

ഫെബ്രുവരി ഒന്നിന് യുവതി ഭര്‍ത്താവിനെതിരെ ഡല്‍ഹി കല്യാന്‍പുരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പിന്നീട് പ്രതി ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലെത്തി. ഇവിടെ നിന്നും വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

 

 

 

Latest