Connect with us

waste

കോഴി വേസ്റ്റ് പുരയിടത്തില്‍ തട്ടിയ തര്‍ക്കം; അച്ഛനേയും മകനേയും വെട്ടിയ പ്രതി പിടിയില്‍

പരിക്കേറ്റ സുകുമാരനും സുനിലും ചികിത്സയില്‍ തുടരുകയാണ്.

Published

|

Last Updated

പത്തനംതിട്ട | കോഴി വേസ്റ്റ് പുരയിടത്തില്‍ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പത്തനംതിട്ട അത്തിക്കയം പൊന്നംപാറയില്‍ അച്ഛനേയും മകനേയും വെട്ടിയ പ്രതി പിടിയില്‍.
ഒളിവില്‍ കഴിഞ്ഞ വീട്ടില്‍ നിന്നാണു പ്രതി പ്രസാദിനെ പെരുനാട് പോലീസ് പിടികൂടിയത്.

പരിക്കേറ്റ സുകുമാരനും സുനിലും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

പ്രതി പ്രസാദ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നു പൊലീസ് പറഞ്ഞു. ഒക്ടോബര്‍ അവസാന വാരത്തില്‍ ആറ്റിങ്ങല്‍ കരിച്ചിയില്‍ മാലിന്യം തോട്ടില്‍ തള്ളിയ വാഹനത്തിന്റെ ഉടമയെ കണ്ടെത്തിയ നഗരസഭ 20,000 രൂപ പിഴ ചുമത്തിയിരുന്നു. മാലിന്യം തോട്ടില്‍ തള്ളാന്‍ ഉപയോഗിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest